Banner Ads
short video thumbnail
48 minutes ago

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണിയമ്മ (88) ആണ് ദാരുണമായി മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വനത്തിനകത്തെ ചോലയിലേക്ക് പോകുമ്പോൾ കല്യാണിയമ്മ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കഴിഞ്ഞ രാത്രി മുതൽ ഈ പ്രദേശത്ത് കാട്ടാനയുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥർ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും വനം ഉദ്യോഗസ്ഥരും […]

News thumbnail
1 hour ago

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. രാഹുലിനെതിരെ എഐസിസിക്ക് ലഭിച്ച പരാതികൾ കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. ഈ പരാതികൾ അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കെപിസിസിക്ക് നിർദേശം നൽകിയതായാണ് വിവരം.രാഹുൽ മാങ്കൂട്ടത്തിനെതിരെ നേരത്തെയും നിരവധി പരാതികൾ കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഫണ്ട് തിരിമറി, സ്ത്രീകളുടെ ആരോപണങ്ങൾ ഉൾപ്പെടെയുള്ള […]

News thumbnail
2 hours ago

പാലക്കാട്: പാലക്കാട് സ്ഫോടനം സ്കൂൾ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് പരിക്കേറ്റു.പാലക്കാട് മൂത്താന്തറയിലെ ദേവി വിദ്യാനികേതന് സ്കൂളിന് പരിസരത്താണ് സ്ഫോടനമുണ്ടായത്. പന്നിപ്പടക്കമാണ് എന്നാണ് സംശയം. കുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി സ്ഫോടക വസ്തു കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കാൻ നോക്കിയിരുന്നതായി പറയുന്നു. ഇതിന് ശേഷം സ്ഫോടക വസ്തു പുറത്തേക്ക് എറിയുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചെണ്ണമായിരുന്നു. ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണമാണ് പൊട്ടിയത്. കുട്ടിയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇത് എവിടെ നിന്നു വന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് നാട്ടുകാർ

Short video
News in brief
brief news thumbnail
2 hours ago

തിരുവനന്തപുരം: വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം 10 കോടി രൂപ സംഭാവനയായി നൽകി. നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചാണ് യൂസഫലി തുക കൈമാറിയത്. ഇത് ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് വലിയ സഹായമാകും. ഈ ദുരന്തത്തിന് ശേഷം യൂസഫലി വയനാടിനായി സഹായം പ്രഖ്യാപിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെയും അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തുക […]

brief news thumbnail
19 hours ago

കൊച്ചി:കൊച്ചി: ബലാത്സംഗക്കേസിൽ ആരോപണവിധേയനായ റാപ്പർ വേടന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. കൂടുതൽ രേഖകൾ ഹാജരാക്കാൻ തിങ്കളാഴ്ച വരെ സമയം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, ഇന്ന് കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് അടുത്ത തവണ പരിഗണിക്കുന്നത് വരെ വേടന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹത്തിൽനിന്ന് പിന്മാറിയെന്നാണ് വേടനെതിരെ പരാതിക്കാരി ഉന്നയിച്ച […]

Banner Ad
Debate
Videos
Entertainment
Crime
podcast
Political satire
Investigation
Reels